Monday, December 14, 2009

The Month of Reading

So much for a month of aggressive reading :)



This was from mid Nov to mid Dec 2009!

Monday, June 15, 2009

കവിത - (untitled)

ആരോ പാടിയ പാട്ടിന്‍ പല്ലവിയെന്‍
രാഗസ്പന്ദങ്ങള്‍ തന്‍ കല്ലോലിനിയില്‍ അന്നാദ്യമായി,
ചെറുചലനം സൃഷ്‌ടിച്ച മാത്രയില്‍
അറിയാതെ ഉണര്‍ന്നതാ, നവപുളകങ്ങള്‍, മനോഹരം !


(കുറഞ്ഞത്‌ ഒരു 7 വര്‍ഷത്തെ പഴക്കം എങ്കിലും കാണും ഈ ശകലത്തിന്. കോളേജ് ദിനങ്ങള്‍ക്ക് മുന്പ് ഉള്ളതാണ്. Title ഇതുവരെ ഇല്ല. )

Thursday, May 28, 2009

Links [28/05/2009]

Star Trek Stuff:
I have never been in the Star Trek multiverse before. Need to do some serious reading/ watching before going for the new movie. :)

http://en.wikipedia.org/wiki/Star_Trek_(film)
http://memory-alpha.org/en/wiki/Portal:Main

Came to Gordian Knot from the Kobayashi Maru test in Star Trek.
http://en.wikipedia.org/wiki/Gordian_Knot

FZ 16 thread on xbhp. Was here for almost half of the day. Lots to read now that I own one.. :)
http://www.xbhp.com/talkies/motorcycle-ownership-experiences/5370-yamaha-fz-16-a.html

Google Web Elements
http://www.google.com/webelements/

Been using Adobe's Kuler for colour palettes for some time now. Found some more promising stuff today:
http://www.colorotate.org/
http://www.colorblender.com/browse.asp

File sharing through twitter:
http://www.filetwt.com/

Thursday, May 21, 2009

Feynman!

Richard Feynman on 'The Pleasure of Finding Things Out'

The video brought back so many fond memories. The school days, especially the one summer that i spend chasing the works and biographies of this genius... The days with the book 'Surely You're Joking, Mr. Feynman'... The admiration for this 'eccentric' yet wonderful human being of 'free spirit'...

Somehow I ended up reading about him last week.. a number of firefox tabs were kept open for days... Was reading about stuff like 'Feynman Point', 'Feynman Sprinkler', 'One-electron universe'...

Then tried to find the lectures videos but ended up watching this :


Saturday, January 31, 2009

ഗീതാഞ്ജലിയില്‍ നിന്നും...

പത്താം ക്ലാസ്സില്‍ പഠിച്ച കവിതാ ശകലമാണ്. കുറച്ചു ദിവസം ആയി സ്കൂളില്‍ പഠിച്ച കവിതകളോട് വീണ്ടും ഒരു താത്പര്യം. ഇടയ്ക്ക് ഉള്ളതാണ്. എന്നാലും ഇത്തവണ കുറെ നേരം ആ നല്ല കവിതകളുടെ പിറകെ നടന്നു... ഇനിയും കഴിഞ്ഞിട്ടില്ല... ഏതൊക്കെയൊ കവിതകള്‍ ഇടക്കിടെ ഓര്‍മ്മ വരുന്നു. കുറെ ഒക്കെ ജിമെയില്‍ സ്റ്റാറ്റസ് മെസ്സെജസ് ആയി മാറിയിട്ടും ഉണ്ട്. Cubeile white boardilum ഉണ്ട് രണ്ടു വരി എപ്പോഴും. :)

ഗീതാഞ്ജലി - രവീന്ദ്രനാഥ ടാഗോര്‍
വിവ: മഹാകവി ജി.

ഞാനറിവീല ഭവാന്റെ മോഹന ഗാനാലാപനശൈലി,
നിഭൃതം ഞാനത് കേള്‍ക്കൂ സദതം നിതാന്തവിസ്മയശാലി
ഉദയദ്ഗാനപ്രകാശകലയാല്‍ ഉജ്ജ്വലശോഭം ഭുവനം
അല തല്ലീടുകയാണധി ഗഗനം വായുവിലീസ്വര ചലനം
അലിയിക്കുന്നു ശിലകലെയിസ്വര ഗംഗാസരഭസഗമനം
പാടണമെന്നുണ്ടീരാഗത്തില്‍, പാടാന്‍ സ്വരമില്ലല്ലോ
പറയണമെന്നുണ്ടെന്നാലതിനൊരു പദംവരുന്നീലല്ലോ
പ്രാണനുറക്കെ കേണീടുന്നു, പ്രഭോ പരാജിത നിലയില്‍
നിബദ്ധനിഹ ഞാന്‍, നിന്‍ ഗാനത്തിന്‍ നിരന്തമാകിയ വലയില്‍.

ടാഗോറിന്റെ ഇംഗ്ലീഷ് വെര്‍ഷന്‍ താഴെ ചേര്‍ക്കുന്നു:

I know not how thou singest, my master! I ever listen in silent amazement.

The light of thy music illumines the world. The life breath of thy music runs from sky to sky.

The holy stream of thy music breaks through all stony obstacles and rushes on.

My heart longs to join in thy song, but vainly struggles for a voice.

I would speak, but speech breaks not into song, and I cry out baffled. Ah, thou hast made my heart captive in the endless meshes of thy music, my master!

മനോഹരമായ വാക്കുകള്‍.

ഒരു കാര്യം കൂടി. ഈ കവിത വെറുതെ ഓര്‍മ്മ വന്നതല്ല. ദേവി ചാറ്റ് ചെയ്തപ്പോള്‍ പെട്ടന്ന് ചോദിച്ചതാണ്. ചങ്ങംപുഴയുടെ 'കാവ്യനര്‍ത്തകി' യില്‍ നിന്നും രണ്ടു വരികള്‍ ആയിരുന്നു അന്നേരം സ്റ്റാറ്റസ് മെസ്സേജ്. അങ്ങനെ തുടങ്ങിയ ഡിസ്കഷന്‍ ആയിരുന്നു. ഗീതാഞ്ജലിയുടെ ആദ്യ വരികള്‍ പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നില്ല. എന്നാല്‍ അല്പം കഴിഞ്ഞു ഓര്‍മ്മ വരികയും ചെയ്തു. ചെറിയ തെറ്റുകള്‍ ഉണ്ടായിരുന്നു. ദേവി തന്നെ തിരുത്തുകയും ചെയ്തു. നന്ദി!! ഇനിയും തെറ്റ് ബാക്കിയുണ്ടെങ്കില്‍ ക്ഷമിക്കുക. കാണിച്ചു തന്നാല്‍ തിരുത്താം.

ഇതു പോലെ കുറച്ച് വരികള്‍ transliteration ചെയ്തു വച്ചിട്ടുണ്ട്. മിക്കതും രണ്ടും മൂന്നും വരികള്‍ ആണ്. ഇടയ്ക്ക് പോസ്റ്റ് ചെയ്യാം.

(ടാഗോറിന്റെ കവിതകള്‍ public domain ഇല്‍ ആണ്. ജി യുടെ വിവര്‍ത്തനം അങ്ങനെ ആകുമോ എന്നറിയില്ല. മലയാളത്തില്‍ വായിക്കണം എന്ന് തോന്നിയിട്ട് എവിടെയും കണ്ടില്ല. അങ്ങനെ പോസ്റ്റ് ചെയ്തതാണ്. എടുത്തു മാറ്റണമെങ്കില്‍ അതിന് തയ്യാര്‍. )